Follow KVARTHA on Google news Follow Us!
ad

രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്‍ഡ്യന്‍ സംഗീതം മതിയെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം

Play Indian music in aircraft and airports, says Civil Aviation Ministry #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 29.12.2021) രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്‍ഡ്യന്‍ സംഗീതം മതിയെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിസര്‍ചിന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. 

'ലോകത്തെ മിക്ക വിമാനക്കമ്പനികളും വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് അവരുടെ ദേശത്തിന്റെ സംഗീതമാണ്. ഉദാഹരണത്തിന്, അമേരികന്‍ വിമാനക്കമ്പനികള്‍ ജാസ് ഉപയോഗിക്കുന്നു. ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സില്‍ മൊസാര്‍ടും മധ്യേഷ്യന്‍ എയര്‍ലൈന്‍സുകളില്‍ അറബ് സംഗീതവുമാണ് വയ്ക്കുന്നത്. എന്നാല്‍ സമ്പന്നമായ പാരമ്പര്യവും പൈതൃകവും ഉണ്ടായിട്ടും ഇന്‍ഡ്യന്‍ വിമാനക്കമ്പനികള്‍ ദേശത്തിന്റെ സംഗീതം ഉപയോഗിക്കുന്നില്ല' എന്നാണ് സിവില്‍ വ്യോമയാന മന്ത്രാലയം മേധാവി അരുണ്‍ കുമാറിന് അയച്ച കത്തില്‍ വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രടറി ഉഷ പാഠി ഐഎഎസ് വ്യക്തമാക്കുന്നത്.

New Delhi, News, National, Song, Airport, Flight, Civil Aviation Ministry, Play Indian music in aircraft and airports, says Civil Aviation Ministry

ഇന്‍ഡ്യയ്ക്ക് സമ്പന്നമായ സംഗീത പാരമ്പര്യമുണ്ടെന്നും അത് മത-സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും വ്യോമയാന മന്ത്രാലയം പറയുന്നു. ഡിസംബര്‍ 23നാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിസര്‍ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നിവേദനം നല്‍കിയിരുന്നത്. 

Keywords: New Delhi, News, National, Song, Airport, Flight, Civil Aviation Ministry, Play Indian music in aircraft and airports, says Civil Aviation Ministry
< !- START disable copy paste -->

Post a Comment