Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയത് വലിയ അപകടം ഒഴിവായി

ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പ്രകാശം ജില്ലയില്‍ News, National, Andhra Pradesh, Bus, Fire, Passengers, Escape, Police
അമരാവതി: (www.kvartha.com 16.12.2021) ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പ്രകാശം ജില്ലയില്‍ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച പുലര്‍ചെ തിമ്മരാജുപള്ളയ്ക്ക് സമീപമാണ് സംഭവം. ഹൈദരാബാദില്‍ നിന്ന് പ്രകാശം ജില്ലയിലെ ചിരാലയിലേക്ക് പോവുകയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍പ്പെട്ടത്. 

30 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. തീപടരുന്നത് കണ്ടയുടന്‍ ഡ്രൈവര്‍ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയത് വലിയ അപകടം ഒഴിവായി. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

News, National, Andhra Pradesh, Bus, Fire, Passengers, Escape, Police, Narrow escape for passengers as bus catches fire in Andhra Pradesh

Keywords: News, National, Andhra Pradesh, Bus, Fire, Passengers, Escape, Police, Narrow escape for passengers as bus catches fire in Andhra Pradesh

Post a Comment