SWISS-TOWER 24/07/2023

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 29.12.2021) വണ്ടിപ്പെരിയാറില്‍ നിന്ന് 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം സ്വദേശി അംസര്‍ അലി (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് ആസാം സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. 
Aster mims 04/11/2022

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അംസര്‍ അലിയെ പാലക്കാട് നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയ്‌ക്കൊപ്പം ഇയാളെയും കാണാതാതിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കോട്ടയം പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. 

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ടി ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് നിന്ന് യുവാവിനെയെയും പെണ്‍കുട്ടിയെയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി തവണ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു. 

യുവാവിനെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്‌ഐ റെജിമോന്‍, സിപിഒ എസാക്കിദുരൈ, ജിമ്മി ജോര്‍ജ്, വിജി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords:  Idukki, News, Kerala, Case, Arrest, Arrested, Crime, Police, Complaint, Molestation, Girl, Molestation against 13 year old girl; One arrested
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia