3 മാസം മുമ്പ് ആലത്തൂരില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ മുംബൈയില്‍ നിന്നും കണ്ടെത്തി

പാലക്കാട്: (www.kvartha.com 04.12.2021) മൂന്ന് മാസം മുമ്പ് ആലത്തൂരില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ഥിനിയെയാണ് പൊലീസ് അന്വേഷണ സംഘം കണ്ടെത്തിയത്. ആഗസ്റ്റ് 30 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ആലത്തൂരിലെത്തിച്ച പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും.

പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയതായിരുന്നു സൂര്യ. എന്നാല്‍ തിരികെയെത്തിയില്ല. ഇതോടെ വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആഗസ്റ്റ് 30ന് പകല്‍ 11.45 മണിയോടെ ആലത്തൂര്‍ ബ്ലോക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്. 

Palakkad, News, Kerala, Student, Missing, Girl, Police, Found, Complaint, CCTV, Missing college student found in Mumbai

പെണ്‍കുട്ടി മൊബൈല്‍ ഫോണോ, എടിഎം കാര്‍ഡോ ഒന്നും എടുക്കാതെയാണ് വീടുവിട്ടിറങ്ങിയത്. കയ്യില്‍ രണ്ടുജോഡി ഡ്രസ് മാത്രമാണ് എടുത്തിരുന്നത്. ഗോവ, തമിഴ്‌നാട് മുംബൈ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സൂര്യകൃഷ്ണയുടെ ലുക് ഔട് നോടീസും പൊലീസ് പുറത്തിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് മുംബൈയില്‍ നിന്നും പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

Keywords: Palakkad, News, Kerala, Student, Missing, Girl, Police, Found, Complaint, CCTV, Missing college student found in Mumbai

Post a Comment

Previous Post Next Post