Follow KVARTHA on Google news Follow Us!
ad

'വോട് നല്‍കൂ, ഞങ്ങള്‍ 70 രൂപയ്ക്ക് മദ്യം നല്‍കും'; വാഗ്ദാനവുമായി ബിജെപി അധ്യക്ഷന്‍

‘Liquor at Rs 70 if BJP gets one crore votes’, says party chief in Andhra Pradesh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അമരാവതി: (www.kvartha.com 29.12.2021) 2024ല്‍ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട് നല്‍കിയാല്‍ 70 രൂപയ്ക്ക് മദ്യം നല്‍കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സോമു വീര്‍രാജു. വിജയവാഡയിലെ യോഗത്തിലാണ് സോമു വീര്‍രാജുവിന്റെ പ്രഖ്യാപനം. 

'ഒരു കോടി വോട് ബിജെപിക്ക് നല്‍കൂ, ഞങ്ങള്‍ 70 രൂപയ്ക്ക് മദ്യം നല്‍കും. സംസ്ഥാനത്തിന് കൂടുതല്‍ വരുമാനമുണ്ടായാല്‍ ക്വാടര്‍ ബോടില്‍ മദ്യം 50 രൂപക്ക് നല്‍കും' എന്ന് സോമു വീര്‍രാജു പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്.

News, Kerala, BJP, Politics, Election, Vote, Liquor, Andhra Pradesh, ‘Liquor at Rs 70 if BJP gets one crore votes’, says party chief in Andhra Pradesh

നിലവില്‍ നിലവാരമില്ലാത്ത മദ്യമാണ് ആന്ധ്ര സര്‍കാര്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതെന്നും സംസ്ഥാനത്ത് നിലവാരമുള്ള മദ്യം കിട്ടാത്ത അവസ്ഥയാണുള്ളതെന്നും സോമു വീര്‍രാജു ആരോപിച്ചു. ബിജെപി അധികാരത്തില്‍ വന്നാല്‍ ഏറ്റവും നല്ല മദ്യം വിലയില്‍ നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.

Keywords: News, Kerala, BJP, Politics, Election, Vote, Liquor, Andhra Pradesh, ‘Liquor at Rs 70 if BJP gets one crore votes’, says party chief in Andhra Pradesh
< !- START disable copy paste -->

Post a Comment