Follow KVARTHA on Google news Follow Us!
ad

മ്യാന്‍മാര്‍ ഖനിയില്‍ മണ്ണിടിച്ചില്‍; 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; തിരച്ചില്‍ തുടരുന്നു

Landslide; Rescuers found three more dead bodies #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
യാങ്കൂണ്‍: (www.kvartha.com 23.12.2021) വടക്കന്‍ മ്യാന്‍മാറിലെ ജേഡ് രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തതായി റിപോര്‍ട്. ബുധനാഴ്ച പുലര്‍ചെ നാല് മണിയോടെ കചിന്‍ സംസ്ഥാനത്തെ പാകന്ത് മേഖലയിലാണ് അപകടം. പരിക്കേറ്റ 25 പേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതായും 50 ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 

ഇവരെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലില്‍ പലരും താഴെയുള്ള തടാകത്തിലേക്ക് ഒഴുകിപ്പോയത്. ഇവര്‍ക്കായി തടാകത്തിലും തിരച്ചില്‍ നടക്കുന്നുണ്ട്. നിയമവിരുദ്ധമായി ഖനനം ചെയ്യാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. 
News, World, Dead Body, Hospital, Accident, Death, Missing, Injured, Landslide; Rescuers found three more dead bodies

Keywords: News, World, Dead Body, Hospital, Accident, Death, Missing, Injured, Landslide; Rescuers found three more dead bodies
< !- START disable copy paste -->

Post a Comment