Follow KVARTHA on Google news Follow Us!
ad

ഇത് റെകോര്‍ഡ്; കേരളത്തില്‍ ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത് 76.5 കോടി രൂപയുടെ മദ്യം

Keralites bought liquor worth Rs 76-5 crore on Christmas #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 27.12.2021) കേരളത്തില്‍ ക്രിസ്മസ് തലേന്ന് നടന്നത് റെകോര്‍ഡ് മദ്യക്കച്ചവടം. 76.5 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്. ബവ്കോ മാത്രം ക്രിസ്മസ് ദിനത്തിന്റെ തലേന്ന് വിറ്റത് 65 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. 

Thiruvananthapuram, News, Kerala, Liquor, Sales, Price, Record, Shop,  Christmas, Keralites bought liquor worth Rs 76-5 crore on Christmas.

265 മദ്യഷോപുകളാണ് ബവ്റിജസ് കോര്‍പറേഷനുള്ളത്. ബവ്കോയുടെ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഷോപിലാണ് കൂടുതല്‍ മദ്യം വിറ്റതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 73.53 ലക്ഷം രൂപയുടെ വില്‍പന ഈ ഷോപില്‍ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപാണ്, 70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട 63.60 ലക്ഷം രൂപ.

അതേസമയം കണ്‍സ്യൂമര്‍ ഫെഡ് രണ്ട് ദിവസം കൊണ്ട് വിറ്റത് 20 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് 11.5 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 11 കോടിയായിരുന്നു. ക്രിസ്മസ് ദിനത്തില്‍ 8.5 കോടി രൂപയുടെ മദ്യമാണ് കണ്‍സ്യൂമര്‍ഫെഡ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് എട്ട് കോടിയായിരുന്നു. 

Keywords: Thiruvananthapuram, News, Kerala, Liquor, Sales, Price, Record, Shop,  Christmas, Keralites bought liquor worth Rs 76-5 crore on Christmas.
< !- START disable copy paste -->

Post a Comment