Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; 2 യുവാക്കള്‍ അറസ്റ്റില്‍

Kattappana molestation case; 2 arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കട്ടപ്പന: (www.kvartha.com 28.12.2021) മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചിന്നക്കനാല്‍ പഞ്ചായത്ത് പരാധിയില്‍പെട്ട ശ്രീക്കുട്ടന്‍ (18), സുഹൃത്ത് നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രാജേഷ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

   
Kattappana, News, Kerala, Case, Arrest, Arrested, Girl, Molestation, Police, Complaint, Kattappana molestation case; 2 arrested.


മൊബൈല്‍ ഫോണ്‍ വഴിയാണ് ശ്രീക്കുട്ടന്‍ കട്ടപ്പന സ്വദേശിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രികാലങ്ങളില്‍ രാജേഷിന്റെ സഹായത്തോടെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇവരെ പിടികൂടിയതോടെയാണ് പീഡനവിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ എസ് എച് ഒ വിശാല്‍ ജോണ്‍സന്‍, എസ്‌ഐ കെ ദിലീപ്കുമാര്‍, എഎസ്‌ഐ കെ സി ഹരികുമാര്‍, എബിന്‍ ജോസ്, സതീഷ്, പ്രശാന്ത് മാത്യു എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Kattappana, News, Kerala, Case, Arrest, Arrested, Girl, Molestation, Police, Complaint, Kattappana molestation case; 2 arrested.

Post a Comment