Follow KVARTHA on Google news Follow Us!
ad

ഗാന്ധിജിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസ്; ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍

Kalicharan Maharaj arrested from Khajuraho over derogatory comments against Mahatma Gandhi #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപാല്‍: (www.kvartha.com 30.12.2021) രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ചെ നാല് മണിയോടെ മധ്യപ്രദേശിലെ ഖജുരാഹോയില്‍ വച്ചാണ് റായ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാളിചരണിനെ റായ്പുരില്‍ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. 

വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തതാണ് റിപോര്‍ട്. 

News, National, Case, Arrest, Arrested, Police, Mahatma Gandhi, Complaint, Kalicharan Maharaj arrested from Khajuraho over derogatory comments against Mahatma Gandhi

സംഭവത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. രാഷ്ട്രപിതാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് റായ്പുര്‍ മുന്‍ മേയര്‍ പ്രമോദ് ദൂബെയാണ് കാളിചരണിനെതിരെ പരാതി നല്‍കിയത്.

Keywords: News, National, Case, Arrest, Arrested, Police, Mahatma Gandhi, Complaint, Kalicharan Maharaj arrested from Khajuraho over derogatory comments against Mahatma Gandhi
< !- START disable copy paste -->

Post a Comment