ആലപ്പുഴ: (www.kvartha.com 27.12.2021) സിസിടിവിയുടെ മോണിറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്ന് വീടിന് തീ പിടിച്ചു. ഞായറാഴ്ച പുലര്‍ചെ 3.30 മണിയോടെയാണ് സംഭവം. കൊറ്റംകുളങ്ങര വെളുത്തേടത്ത് കയര്‍ വ്യാപാരിയായ പിഎ ജോസഫിന്റെ വീടിനാണ് തീ പിടിച്ചത്.
അപകടത്തില്‍ ആറ് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഫാന്‍, അലമാര, കസേരകള്‍, കട്ടിലുകള്‍, വസ്ത്രങ്ങള്‍, വയറിങ്, കംപ്യൂടെര്‍ തുടങ്ങിയവ കത്തി നശിച്ചു. അയല്‍വാസികളാണ് വിവരം പൊലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്.
അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പിബി വേണുക്കുട്ടന്റെയും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ എച് സതീശന്റെയും നേതൃത്വത്തിലാണ് തീയണച്ചത്. കംപ്യൂടെര്‍ റൂമില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.
Keywords: Alappuzha, News, Kerala, CCTV, Fire, House, Police, House caught fire through short circuit in CCTV monitor