Follow KVARTHA on Google news Follow Us!
ad

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം; സര്‍കാരിന് എതിര്‍പ്പില്ല, അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സര്‍കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടിThiruvananthapuram, News, Kerala, Government, Minister, Education, Students, School
തിരുവനന്തപുരം: (www.kvartha.com 15.12.2021) സംസ്ഥാനത്തെ സര്‍കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍കാരിന് എതിര്‍പ്പില്ലെന്നും അനാവശ്യമായി വിവാദം ഉണ്ടാകേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലിയാണ് വിവാദം ഉയരുന്നത്. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമിറ്റി രംഗത്തെത്തിയിട്ടുണ്ട്. 

Thiruvananthapuram, News, Kerala, Government, Minister, Education, Students, School, Gender neutral uniform; Minister V Sivankutty said that government has no objection and there should be no unnecessary controversy

ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെകന്‍ഡറി സ്‌കൂളാണ് ബാലുശ്ശേരി ജിജിഎച്ച്എസ്എസ്.

Keywords: Thiruvananthapuram, News, Kerala, Government, Minister, Education, Students, School, Gender neutral uniform; Minister V Sivankutty said that government has no objection and there should be no unnecessary controversy

Post a Comment