Follow KVARTHA on Google news Follow Us!
ad

കമ്പംമെട്ടില്‍ എംഡിഎംഎയും കഞ്ചാവും എക്‌സൈസ് പിടികൂടി; യുവാവ് പിടിയില്‍

Ganja seized in Kambamettu; One arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com 24.12.2021) കമ്പംമെട്ടില്‍ എംഡിഎംഎയും കഞ്ചാവും എക്‌സൈസ് പിടികൂടി. സംഭവത്തില്‍ ജെറിന്‍ പീറ്റര്‍ എന്ന യുവാവ് പിടിയിലായി. ചെക് പോസ്റ്റില്‍ ചെകിങിനിടെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

ക്രിസ്മസ്, ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ജെറിന്റെ പോകെറ്റില്‍ ഒളിപ്പിച്ച നിലയില്‍ 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് കണ്ടെത്തി. 

Idukki, News, Kerala, Arrest, Arrested, Crime, Seized, Ganja, Ganja seized in Kambamettu; One arrested

തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നുമാണ് പ്രതി കഞ്ചാവും സിന്തറ്റിക് ഡ്രഗില്‍ പെടുന്ന എംഡിഎംഎയും വാങ്ങിയത്. ക്രിസ്മസ് അടുത്തതോടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. കേരള തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച സംയുക്ത പരിശോധനയും നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Idukki, News, Kerala, Arrest, Arrested, Crime, Seized, Ganja, Ganja seized in Kambamettu; One arrested
< !- START disable copy paste -->

Post a Comment