Follow KVARTHA on Google news Follow Us!
ad

വളര്‍ത്തുനായ്ക്കള്‍ക്കും ലോകത്താദ്യമായി ടിവി ചാനല്‍; പദ്ധതി തുടങ്ങുന്നത് 3 വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍, സംപ്രേഷണം ചെയ്യുന്നത് ഒറ്റപ്പെടലും ഉത്കണ്ഠയും മാറ്റാന്‍ സഹായിക്കുന്ന പരിപാടികള്‍

Dog TV Network Launches to Help Stress and Behavioral Problems #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലന്‍ഡന്‍: (www.kvartha.com 22.12.2021) വളര്‍ത്തുനായ്ക്കള്‍ക്ക് വേണ്ടി ഡോഗ്ടിവി എന്ന പേരില്‍ ടിവി ചാനല്‍ സംപ്രേഷണം ആരംഭിച്ചു. യുകെയിലാണ് കഴിഞ്ഞ മാസം മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. വളര്‍ത്തുനായ്ക്കളിലെ ഒറ്റപ്പെടലും ഉത്കണ്ഠയുമൊക്കെ മാറ്റാന്‍ സഹായിക്കുന്ന പരിപാടികളാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുക. 

ഓണ്‍ലൈനായും ചാനല്‍ കാണാന്‍ സാധിക്കും. ഇതിന് മാസം 734 രൂപയോ വര്‍ഷം 6250 രൂപയോ നല്‍കണം. മൂന്ന് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

London, News, World, Dog, Online, Television, Channel, Dog TV Network Launches to Help Stress and Behavioral Problems

ഡോഗ്ടിവിയ്ക്ക് യൂട്യൂബ് ചാനലുമുണ്ട്. വളര്‍ത്തുനായ്ക്കളെ കൂടുതല്‍ നന്നായി വളര്‍ത്താന്‍ സഹായിക്കുന്ന പാഠങ്ങളും ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. അത് ഉടമകള്‍ക്കുള്ളതാണ്.

Keywords: London, News, World, Dog, Online, Television, Channel, Dog TV Network Launches to Help Stress and Behavioral Problems
< !- START disable copy paste -->

Post a Comment