ബംഗ്‌ളൂറു: (www.kvartha.com 28.12.2021) സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി ആരോപണം. സംഭവത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 80 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ സര്‍കാര്‍ സ്‌കൂളിലാണ് സംഭവം.
അതേസമയം സുഖം പ്രാപിച്ച വിദ്യാര്‍ഥികളെ പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ സാമ്പാറില്‍ നിന്ന് പല്ലിയെ കിട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. താമസിയാതെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപോര്‍ട്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
Keywords: Bangalore, News, National, School, Hospital, Students, Lizard, Karnataka school, Dead lizard in mid-day meals, 80 students fall sick in Karnataka school