കാഞ്ഞങ്ങാട്: (www.kvartha.com 27.12.2021) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ഹയര്‍സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം കാഞ്ഞങ്ങാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
എസ് എസ് എല്‍ സി പരീക്ഷ 2022 മാര്‍ച് 31 മുതല്‍ 2022 ഏപ്രില്‍ 29 വരെയായിരിക്കും നടക്കുക. ഹയര്‍ സെകന്‍ഡറി പരീക്ഷ 2022 മാര്‍ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും വി എച് എസ് ഇ പരീക്ഷ മാര്‍ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടത്തും.
പ്രധാന പരീക്ഷയോടനുബന്ധിച്ച് മാതൃകാ പരീക്ഷയും പ്രാക്ടികല്‍ പരീക്ഷയും നടത്തും. എസ് എസ് എല്‍സി മാതൃകാപരീക്ഷ മാര്‍ച് 21 മുതല്‍ 25 വരെ നടത്താനാണ് തീരുമാനം. ഹയര്‍സെകന്‍ഡറി, വെകേഷണല്‍ ഹയര്‍സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ മാര്‍ച് 16 മുതല്‍ 21 വരെയും നടക്കും.
പ്രാക്ടികല്‍ പരീക്ഷകള്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ ആയിരിക്കും നടക്കുക. എസ്എസ്എല്‍സി പ്രാക്ടികല്‍ പരീക്ഷകള്‍ മാര്‍ച് 10 മുതല്‍ 19 വരെ. ഹയര്‍സെകന്‍ഡറി ഫെബ്രുവരി 21 മുതല്‍ മാര്‍ച് 15 വരെയായിരിക്കും. വിഎച് എസ് ഇ പ്രാക്ടികല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെയും നടക്കും.
Keywords: Thiruvananthapuram, News, Kerala, Education, Ministers, Examination, Date, Dates for SSLC and Higher Secondary examination announced