അജോ കുറ്റിക്കന്‍
കോട്ടയം: (www.kvartha.com 24.12.2021) തിരുപ്പിറവിയുടെ മഹാസ്മരണയില്‍ ലോകം ശനിയാഴ്ച ക്രിസ്മസ് ആഘോഷിക്കും. നക്ഷത്രവിളക്കും സാന്റയേയും കേക്കും ഒരുക്കി മലയാളികളും ക്രിസ്മസ് ആഘോഷിക്കാനുള്ള തിരക്കിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടക്കുന്ന പാതിരാ കുര്‍ബാനകള്‍ക്ക് പുരോഹിതര്‍ നേതൃത്വം നല്‍കും. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കും.
വിശ്വാസ ദീപ്ത്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് വിശ്വാസികള്‍ പുണ്യരാവിനെ എതിരേല്‍ക്കും. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നാണ് ലോകമൊന്നാകെ ക്രിസ്മസ് ആഘോഷിക്കുക. ആഘോഷത്തിന് വര്‍ണശോഭ നല്‍കി അലങ്കാരവിളക്കുകളും പുല്‍കൂടുകളും പാട്ടുകളും കൂട്ടിനുണ്ടാകും. യേശുദേവന്റെ വരവറിയിച്ച് പള്ളികളില്‍ പ്രത്യേക പാതിരാ കുര്‍ബാനയും തിരുകര്‍മങ്ങളും നടക്കും. ആഘോഷ പരിപാടികള്‍ വിവിധ ദിവസങ്ങളിലായി നടക്കും.
മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും വീടുകളിലും ആരാധനാലയങ്ങളിലും പുല്‍ക്കൂടൊരുക്കിയും അലങ്കരിച്ചും തിരുപ്പിറവി ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍.
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍. ഭൂമിയില്‍ സന്മസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്ത്തുകയാണ് ലോകം.
Keywords: Kottayam, News, Kerala, Christmas, Celebration, Gift, Covid, Religion, Christmas celebration on the 25th of December.