Follow KVARTHA on Google news Follow Us!
ad

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ചൈനീസ് നഗരത്തില്‍ വീണ്ടും ലോക് ഡൗണ്‍, കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

Chinese city of Xi'an under lockdown as Covid cases rise #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബെയ്ജിങ്: (www.kvartha.com 23.12.2021) ചൈനീസ് നഗരമായ സിയാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച കര്‍ശന നടപടിയെടുത്തത്. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഒരുവീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. 

അതേസമയം എന്നുവരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ദീര്‍ഘദൂര ബസ് സ്റ്റേഷനുകള്‍ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളില്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിയാന്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി. പ്രാദേശിക സര്‍കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി. 

Beijing, News, World, COVID-19, Lockdown, House, Job, Chinese city of Xi'an under lockdown as Covid cases rise

മുന്‍കരുതലെന്ന നിലയില്‍ ബാറുകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍ തുടങ്ങിയ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ അടച്ചിരുന്നു. ഡിസംബര്‍ ഒമ്പത് മുതല്‍ വടക്കന്‍ നഗരത്തില്‍ 143 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് കൂടുതലും റിപോര്‍ട് ചെയ്തിട്ടുള്ളത് ഡെല്‍റ്റ വകഭേദമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് എവിടെയും പരാമര്‍ശിക്കുന്നില്ല. 

Keywords: Beijing, News, World, COVID-19, Lockdown, House, Job, Chinese city of Xi'an under lockdown as Covid cases rise
< !- START disable copy paste -->

Post a Comment