ചെന്നൈ: (www.kvartha.com 30.12.2021) പുതുവത്സര തലേന്ന് ചെന്നൈയില്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്തും. ജനുവരി ഒന്നിന് രാത്രി 12 മണി മുതല്‍ പുലര്‍ചെ അഞ്ച് മണി വരെയാണ് റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം.
ഡിസംബര്‍ 28ന് ബീചുകള്‍ ഉള്‍പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ നിയന്ത്രിച്ച് കൊണ്ടിറക്കിയ ഉത്തരവിന് പുറമേയാണ് പുതിയ നിയന്ത്രണം ഏര്‍പെടുത്തിയത്. അടിയന്തര ആവശ്യങ്ങള്‍ ഇല്ലാത്തവര്‍ ഡിസംബര്‍ 31ന് രാത്രി 12 മണിക്ക് മുന്‍പായി യാത്ര പൂര്‍ത്തിയാക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
ഡിസംബര്‍ 31ന് രാത്രി ഒമ്പത് മണി മുതല്‍ ബീച് റോഡുകളില്‍ വാഹന നിയന്ത്രണം ഏര്‍പെടുത്തും. അതേസമയം ബീചിന് സമീപം വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ 10,000 പൊലീസുകാരെ നഗരത്തില്‍ വിന്യസിക്കും.
Keywords: Chennai, News, National, New Year, Police, Vehicles, Ban, Chennai announces ban on vehicle movement on New Year's eve