Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ഓടോ-ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും

Auto taxi workers strike in Kerala on December 30 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 27.12.2021) സംസ്ഥാനത്ത് ഓടോ-ടാക്‌സി തൊഴിലാളികള്‍ ഡിസംബര്‍ 30ന് പണിമുടക്കും. ഓടോ-ടാക്‌സി ലൈറ്റ് മോടോര്‍ വര്‍കേഴ്‌സ് യൂനിയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഓടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങുന്നത്. 
                        
അവസാനമായി സംസ്ഥാനത്ത് ഓടോ, ടാക്‌സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലാണ്. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിന്റെയും ഇന്ധനവില വര്‍ധനയുടേയും സാഹചര്യത്തില്‍ നാളുകളായി ഓടോ-ടാക്‌സി മേഖല പ്രതിസന്ധിയിലാണ്. 

Thiruvananthapuram, News Kerala, Strike, Auto & Vehicles, Taxi, Auto taxi workers strike in Kerala on December 30



മൂന്ന് വര്‍ഷത്തിന് മുകളിലായി ഓടോ ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടെന്നും ഇനിയും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍കാരിന് മുന്നില്‍ പലതവണ ചര്‍ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

Keywords: Thiruvananthapuram, News Kerala, Strike, Auto & Vehicles, Taxi, Auto taxi workers strike in Kerala on December 30

Post a Comment