കുവൈത് സിറ്റി: (www.kvartha.com 15.12.2021) കുവൈതില്‍ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 503 വിദേശികളെ. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറത്തുവിട്ടത്.
അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും, ലൈസന്‍സില്ലാതെ വാഹനമോടിച്ചവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസബാഹ്, മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് എന്നിവരുടെ നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ മുതല്‍ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
അതേസമയം ഡിസംബര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള കണക്കുപ്രകാരം 348 പേര്‍ പുരുഷന്മാരും 126 പേര്‍ സ്ത്രീകളുമുള്‍പെടെ 474 പേരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. നവംബറില്‍ ആകെ 2104 പേരെയാണ് നാടുകടത്തിയത്.
Keywords: Kuwait, News, Gulf, World, Vehicles, Violence, Expat, 503 Expats deported last week