Follow KVARTHA on Google news Follow Us!
ad

വ്യാജ കോവിഡ് സെര്‍ടിഫികെറ്റ് ഉപയോഗിച്ച് ഒമിക്രോണ്‍ രോഗിയെ ഇന്‍ഡ്യ വിടാന്‍ സഹായിച്ചെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍

വ്യാജ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് ഉപയോഗിച്ച് ഒമിക്രോണ്‍ News, National, COVID-19, Arrest, Arrested, Police
ബംഗ്‌ളൂറു: (www.kvartha.com 14.12.2021) വ്യാജ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് ഉപയോഗിച്ച് ഒമിക്രോണ്‍ രോഗിയെ ഇന്‍ഡ്യ വിടാന്‍ സഹായിച്ചെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ദക്ഷിണാഫ്രികന്‍ പൗരനെ രാജ്യം വിടാന്‍ സഹായിച്ചതിന് ബംഗ്‌ളൂറിലെ സ്വകാര്യ ലാബിലെ ജീവനക്കാരായ രണ്ടുപേരെയും ദക്ഷിണാഫ്രികന്‍ പൗരന്‍ ഡയറക്ടറായ കമ്പനിയിലെ ജീവനക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ചിന് ഹൈഗ്രൗന്‍ഡ്‌സ് പൊലീസ് കേസ് രെജിസ്‌റ്റെര്‍ ചെയ്തിരുന്നു. അറസ്റ്റിലായവര്‍ വ്യാജ കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് നല്‍കുന്ന വന്‍ റാകെറ്റിന്റെ ഭാഗമാണോയെന്ന് പരിശോധിക്കുകയാണെന്ന് ഡെപ്യൂടി കമീഷണര്‍ വ്യക്തമാക്കി. 

News, National, COVID-19, Arrest, Arrested, Police, 4 held for aiding Omicron patient leave India using fake -ve report

നവംബര്‍ 20നാണ് ദക്ഷിണാഫ്രികന്‍ പൗരന്‍ ഇന്‍ഡ്യയിലെത്തിയത്. രാജ്യത്തെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

Keywords: News, National, COVID-19, Arrest, Arrested, Police, 4 held for aiding Omicron patient leave India using fake -ve report

Post a Comment