തിരുവനന്തപുരം: (www.kvartha.com 28.12.2021) വെഞ്ഞാറമൂട് ബന്ധുക്കളായ മൂന്ന് ആണ്‍കുട്ടികളെ കാണാതായെന്ന് പരാതി. തിങ്കളാഴ്ച രാവിലെയാണ് 11, 13, 14 വയസ് പ്രായമുള്ള കുട്ടികളെ കാണാതായത്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളായ കുട്ടികളെയാണ് കാണാതായതെന്നും പൊലീസ് പറഞ്ഞു.
രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്ന് പണമെടുത്താണ് കുട്ടികള്‍ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പാളയത്തെ വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്. കുട്ടികളിലൊരാള്‍ മുന്‍പും വീടുവിട്ടിറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Keywords: Thiruvananthapuram, News, Kerala, Complaint, Missing, Police, Boy, House, 3 boys went missing in Thiruvananthapuram