Follow KVARTHA on Google news Follow Us!
ad

കെമികല്‍സ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 2 മരണം, 15 പേര്‍ക്ക് പരിക്ക്

2 dead, 15 injured in explosion at Gujarat chemical factory #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗാന്ധിനഗര്‍: (www.kvartha.com 16.12.2021) കെമികല്‍സ് ഫാക്ടറിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഫ്‌ലൂറോ കെമികല്‍സ് ഫാക്ടറിയിലാണ് സ്‌ഫോടനം. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹല്‍ പൊലീസ് സൂപ്രണ്ട് ലീന പാടീല്‍ പറഞ്ഞു.

News, National, Fire, Death, Injured, Explosions, Factory, Chemical factory, 2 dead, 15 injured in explosion at Gujarat chemical factory

അതേസമയം, ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും അഗ്നിശമന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ദൂരെ വരെ കേള്‍ക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്‌ഫോടനത്തിലും തുടര്‍ന്നുള്ള തീപിടുത്തത്തിലും 15 ഓളം തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും ചിലര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News, National, Fire, Death, Injured, Explosions, Factory, Chemical factory, 2 dead, 15 injured in explosion at Gujarat chemical factory
< !- START disable copy paste -->

Post a Comment