അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കുടുംബത്തിലെ ബാക്കി 3 പേര്‍ ഗുരുതരാവസ്ഥയില്‍
Nov 9, 2021, 08:31 IST
കോട്ടയം: (www.kvartha.com 09.11.2021) അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48)യാണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുടുംബത്തിലെ ബാക്കി മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സുകുമാരന്‍ (52), മക്കളായ സൂര്യ (26), സുവര്‍ണ (23) എന്നിവരെയാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 മണിയോടെ അയല്‍വാസികളാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ആസിഡ് ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുടുംബത്തിലെ നാലുപേരെയും വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുകുമാരന്‍ അബോധാവസ്ഥയിലാണ്.
Keywords: Kottayam, News, Kerala, Death, Treatment, Hospital, Medical College, Woman found dead in Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.