Follow KVARTHA on Google news Follow Us!
ad

'കടം വാങ്ങിയ പണം തിരികെ ചോദിച്ചു'; 67കാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; സ്ത്രീ അറസ്റ്റില്‍

വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന News, Kerala, Police, Attack, Crime, Well, Complaint, Arrest, Woman
പെരിന്തല്‍മണ്ണ: (www.kvartha.com 09.11.2021) വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്ത്രീ അറസ്റ്റില്‍. മറിയംബീവി(67)യെ കിണറ്റില്‍ തള്ളിയിട്ടെന്ന സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി പ്രമീള(44)യെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്തിലാണ് മറിയംബീവിയെ യുവതി കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കിണറ്റില്‍ നിന്നും മറിയം ബീവിയെ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച രാവിലെ 7.30 മണിയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയില്‍ നിന്നും പ്രമീള വായ്പ വാങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി പണം തിരികെ ചോദിക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞു. സംഭവദിവസം രാവിലെ പണം നല്‍കാമെന്ന് പറഞ്ഞ് സംഭവസ്ഥലത്തേക്ക് മറിയം ബീവിയെ എത്തിക്കുകയും കിണറിനടുത്തെത്തിയപ്പോള്‍ പ്രമീള തള്ളിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

News, Kerala, Police, Attack, Crime, Well, Complaint, Arrest, Woman, Woman arrested for attack against elderly woman

വയോധിക കിണറിന്റെ മോടോര്‍ കയറില്‍ തൂങ്ങി നിന്നതോടെ കയര്‍ മുറിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ഇവരെ രക്ഷപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പ്രതി സ്വമേധയാ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുരേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Police, Attack, Crime, Well, Complaint, Arrest, Woman, Woman arrested for attack against elderly woman

Post a Comment