Follow KVARTHA on Google news Follow Us!
ad

അടിമുടി മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്; ഗ്രൂപുകളില്‍ അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീചര്‍, കൂടുതല്‍ വിവരങ്ങളറിയാം

ഗ്രൂപിനുള്ളില്‍ ഗ്രൂപ് എന്ന ഫീചറുമായെത്താന്‍ വാട്‌സ്ആപ് New Delhi, News, National, Whatsapp, Technology, Group, Admin
ന്യൂഡെല്‍ഹി: (www.kvartha.com 08.11.2021) ഗ്രൂപിനുള്ളില്‍ ഗ്രൂപ് എന്ന ഫീചറുമായെത്താന്‍ വാട്‌സ്ആപ് ഒരുങ്ങുന്നു. ഗ്രൂപുകളില്‍ അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീചറിനെ കുറിച്ച് വാബീറ്റ ഇന്‍ഫോയാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. ഒരു ഗ്രൂപിനുള്ളില്‍ തന്നെ ഗ്രൂപുകള്‍ (കമ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സൂചന. കമ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ് അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും. പിന്നീട് മറ്റ് ഗ്രൂപ് മെമ്പര്‍മാര്‍ക്കും സന്ദേശം അയക്കാം. 

  
New Delhi, News, National, Whatsapp, Technology, Telegram, Signal, Feature, Group, Admin, WhatsApp plans to give more control to Group admins in future


ചാറ്റ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്‌റ്റെഡ് ആയിരിക്കും എന്നും വാബീറ്റ ഇന്‍ഫോ റിപോര്‍ട് ചെയ്യുന്നു. ഗ്രൂപ് ചാറ്റുകളിലെ കമ്യൂണിറ്റികള്‍ തിരിച്ചറിയാനായി ചെറിയ ഡിസൈന്‍ മാറ്റവും വാട്‌സ്ആപ് അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിനായി പ്രത്യേകം ഐകണുകള്‍ നല്‍കും. അതേസമയം കമ്പനി ഈ ഫീചര്‍ എന്ന് അവതരിപ്പിക്കുമെന്നതില്‍ ഔദ്യോഗിക വിവരമില്ല. ടെലഗ്രാം, സിഗ്‌നല്‍ പോലുള്ള ആപ്ലികേഷനുകളുമായി മത്സരിക്കാന്‍ പുതിയ ഫീചര്‍ വാട്‌സ്ആിപനെ സഹായിച്ചേക്കും. 

ഇത്തരമൊരു ഫീചര്‍ വാട്‌സ്ആപില്‍ വരാനുള്ള സാധ്യത ആദ്യമായി കണ്ടെത്തിയത് എക്‌സ്ഡിഎ ഡെവലപേഴ്‌സ് ആണ്. അടുത്തിടയാണ് വെബ് വേര്‍ഷനില്‍ വാട്‌സ്ആപ് പുതിയ മൂന്ന് സവിശേഷതകള്‍ അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് വെബ് വേര്‍ഷനില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും ശേഷം പരിശോധിക്കാനും സാധിക്കും. സ്റ്റികെര്‍ സജഷന്‍ ഫീചറും ഉള്‍പെടുത്തിയിട്ടുണ്ട്. 

സന്ദേശങ്ങള്‍ ടൈപ് ചെയ്യുമ്പോള്‍ തന്നെ സ്റ്റികെര്‍ സജഷനുകള്‍ ലഭിക്കും. ഏത് സ്റ്റികെറാണ് ചാറ്റിന് അനുയോജ്യമാവുക എന്നത് ഉപയോക്താവിന് എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. എന്നാല്‍ സ്റ്റികെര്‍ തിരഞ്ഞെടുക്കുന്നതിനായി ഒന്നിലധികം ടാബുകളില്‍ പോകേണ്ടി വന്നേക്കാം. അടുത്ത അപ്‌ഡേറ്റോട് കൂടി മാറ്റം ഉണ്ടാകുമെന്നാണ് വിവരം. 

Keywords: New Delhi, News, National, Whatsapp, Technology, Telegram, Signal, Feature, Group, Admin, WhatsApp plans to give more control to Group admins in future.

Post a Comment