പച്ചക്കറി വില വീണ്ടും കുതിക്കുന്നു; തിരുവനന്തപുരത്ത് സെഞ്ചുറി അടിച്ച് തക്കാളി, വിലക്കയറ്റത്തിന് കാരണം അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയെന്ന് കച്ചവടക്കാര്‍

തിരുവനന്തപുരം: (www.kvartha.com 30.11.2021) സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിക്കുന്നു.തിരുവനന്തപുരത്ത് ഒരു കിലോ തക്കാളിക്ക് 100 രൂപയിലധികമാണ് വില. 60 ലേക്ക് താഴ്ന്ന തക്കാളി വിലയാണ് കുതിച്ചുയര്‍ന്നത്. വിലക്കയറ്റത്തിന്റെ കാരണം അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നേരത്തെ സര്‍കാര്‍ ഇടപെട്ടതോടെ പച്ചക്കറി വില കുറഞ്ഞിരുന്നു. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ടികോര്‍പ് നേരിട്ട് പച്ചക്കറി വാങ്ങി വില്‍പന തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വില താഴ്ന്നു തുടങ്ങിയത്. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും തക്കാളിക്ക് വില 100 കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 60 രൂപയായി കുറഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാര്‍ ചൊവ്വാഴ്ച 100 മുതല്‍ 120 രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്. 

Thiruvananthapuram, News, Kerala, Vegetable, Price, Government, Vegetable, Vegetable price hiked in Kerala

മുരിങ്ങക്ക 200, വെണ്ടയ്ക്ക 60, പാവയ്ക്ക 80 എന്നിങ്ങനെയാണ് ചൊവ്വാഴ്ച തിരുവനന്തപുരം പാളയം മാര്‍കെറ്റിലെ പച്ചക്കറി വില. കോഴിക്കോടും പച്ചക്കറി വില ഉയര്‍രുകയാണ്. വില കുത്തനെ കൂടിയെങ്കിലും വില പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഹോര്‍ടികോര്‍പ് തുടരുകയാണ്.

Keywords: Thiruvananthapuram, News, Kerala, Vegetable, Price, Government, Vegetable, Vegetable price hiked in Kerala 

Post a Comment

Previous Post Next Post