ലക്‌നൗ: (www.kvartha.com 07.11.2021) ടി20 ലോകകപില്‍ ഇന്‍ഡ്യയ്ക്കെതിരെ പാകിസ്താന്‍ നേടിയ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് ഭാര്യക്കെതിരെ ഭര്‍ത്താവ് പരാതി നല്‍കി. രാംപൂര്‍ ജില്ലയിലെ അസിം നഗറില്‍ താമസിക്കുന്ന ഇശാന്‍ മിയാനാണ് ഭാര്യ റാബിയ ശംസിക്കെതിരെ പരാതി നല്‍കിയത്. ഡെല്‍ഹിയിലെ ജോലി സ്ഥലത്തുവച്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇശാന്‍ ഒക്ടോബര്‍ 24ലെ കളി കണ്ടത്.
കളിക്ക് ശേഷം ഭാര്യ പാകിസ്താന്‍ സിന്ദാബാദ് എന്ന് വാട്സ്ആപ് സ്റ്റാറ്റസ് വച്ചതാണ് ഇശാനെ ചൊടിപ്പിച്ചത്. പാകിസ്താന്റെ വിജയം ആഘോഷിച്ചു. ഇന്‍ഡ്യയെ അപമാനിക്കുകയും ചെയ്തു. ഇതുമൂലം ഫാക്ടറിയിലെ ആളുകള്‍ തന്നെ സംശയത്തോടെയാണ് നോക്കുന്നതെന്നും അപമാനിതനായത് കൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നും ഇശാന്‍ ഇന്‍ഡ്യാ ടുഡേയോട് പറഞ്ഞു.
ഇശാന്റെ ഭാര്യയ്ക്കെതിരെ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി രാംപൂര്‍ അഡീഷണല്‍ എസ്പി സന്‍സര്‍ സിങ് പറഞ്ഞു. ഇശാനും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസം. ഭര്‍ത്താവിനെതിരെ റാബിയ ഗാര്‍ഹിക പീഡനത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.
Keywords: Lucknow, News, National, Celebration, Complaint, Husband, Police, Wife, UP man lodges complaint against wife for alleged celebrating Pakistan's win against India in T20 World Cup