ലന്‍ഡന്‍: (www.kvartha.com 05.11.2021) കോവിഡ് ചികിത്സയ്ക്ക് ഇനി ഗുളികയും. അമേരികന്‍ ഫാര്‍മ കമ്പനി നിര്‍മിക്കുന്ന 'മോള്‍നുപിരവിര്‍' എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് ബ്രിടന്‍ അനുമതി നല്‍കി. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. കോവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിടീഷ് ഹെല്‍ത് സെക്രടറി സാജിദ് ജാവേദ് പറയുന്നു.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികിത്സയ്ക്കായി ആന്റി വൈറല്‍ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. ഫ്‌ലൂ ചികിത്സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കോവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് കണ്ടെത്തിയതോടെയാണ് ഈ ഗുളികയ്ക്ക് അനുമതി നല്‍കിയത്. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.
അതേസമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓഡറാണ് ബ്രിടണ്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ മാത്രം 4,80,000 കോഴ്‌സ് 'മോള്‍നുപിരവിര്‍' ബ്രിടനില്‍ ലഭ്യമാകും. അതേ സമയം ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിശ്ചയിച്ചാല്‍ മാത്രമേ ഒരു രോഗിക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കുക.
Keywords: London, News, World, Health, Tablet, Health, COVID-19, Treatment, Doctor, Hospital, UK Becomes First Country To Approve Merck's Oral Covid Pill