Follow KVARTHA on Google news Follow Us!
ad

യുഎഇയിലെ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

യുഎഇയിലെ ഉമ്മുല്‍ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ News, Gulf, World, Death, Accident, Injured, Police, Hospital
ഉമ്മുല്‍ഖുവൈന്‍: (www.kvartha.com 08.11.2021) യുഎഇയിലെ ഉമ്മുല്‍ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. മരണപ്പെട്ടയാള്‍ അറബ് വംശജനാണെന്നാണ് റിപോര്‍ടുകള്‍.

ഞായറാഴ്ച രാത്രി 10.50നാണ് പൊലീസ് ഓപെറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. വാഹനം തലകീഴായി മറിഞ്ഞുവെന്നും വാഹനത്തിനുള്ളില്‍ രണ്ട് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ പൊലീസും രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തേത്തിയെങ്കിലും യുവാവ് അപകടമുണ്ടായ സമയത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയിലേക്ക് മാറ്റി. 

News, Gulf, World, Death, Accident, Injured, Police, Hospital, UAE: Man dies in tragic road accident, daughter seriously injured

അതേസമയം റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. റോഡിലെ വേഗപരിധി ശ്രദ്ധിക്കുന്നതിന് പുറമെ വാഹനം ഓടിക്കുമ്പോള്‍ പൂര്‍ണശ്രദ്ധയും ഡ്രൈവിങിലായിരിക്കണമെന്നും ഇടയ്ക്ക് ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുകയാണെങ്കില്‍ വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.

Keywords: News, Gulf, World, Death, Accident, Injured, Police, Hospital, UAE: Man dies in tragic road accident, daughter seriously injured

Post a Comment