Follow KVARTHA on Google news Follow Us!
ad

5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി

5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ Abu Dhabi, News, Kerala, Vaccine, Children, Health, COVID-19
അബൂദബി: (www.kvartha.com 01.11.2021) 5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അംഗീകാരത്തിന് ശേഷം, ക്ലിനികല്‍ പഠനങ്ങളുടെയും കര്‍ശനമായ വിലയിരുത്തലിന്റെയും ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് നടപടി.

ഫൈസര്‍ വാക്സിന്‍ സുരക്ഷിതമാണെന്നും അഞ്ചിനും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും ക്ലിനികല്‍ പഠനങ്ങളുടെ ഫലങ്ങള്‍ സൂചിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫൈസര്‍-ബയോഎന്‍ടെക്, സ്പുട്നിക് വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് സപോര്‍ട് ഡോസ് നല്‍കാന്‍ തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.

Abu Dhabi, News, Kerala, Vaccine, Children, Health, COVID-19, UAE approves Pfizer-BioNTech vaccine for children aged 5 to 11

5 മുതല്‍ 11 വയസുവരെയുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാനും സപോര്‍ടിങ് ഡോസ് നല്‍കാനുമുള്ള യുഎഇയുടെ തീരുമാനം മുന്തിയ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണെന്ന് പബ്ലിക് ഹെല്‍ത് സെക്ടര്‍ അസിസ്റ്റന്റ് അന്‍ഡര്‍ സെക്രടറി ഡോ. ഹുസൈന്‍ അബ്ദുര്‍ റഹ് മാന്‍ അല്‍ റന്‍ദ് വ്യക്തമാക്കി.

Keywords: Abu Dhabi, News, Kerala, Vaccine, Children, Health, COVID-19, UAE approves Pfizer-BioNTech vaccine for children aged 5 to 11

Post a Comment