പുനലൂര്‍: (www.kvartha.com 08.11.2021) ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൽത്വാഫ് (26), അന്‍സില്‍(23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
തമിഴ്‌നാട്ടിലെ ഏര്‍വാടി ദര്‍ഗയില്‍ കുടുംബസമേതം പോയി മടങ്ങിവരവെ ഇരുവരും തെന്മല ഡാം കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട് മുങ്ങി താഴ്ന്ന ഇരുവരേയും പരിസരവാസികളും തെന്മല പൊലീസും ചേര്‍ന്ന് കരക്കെത്തിച്ചു. പുനലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ചറിയില്‍.
Keywords: News, Kerala, Death, Drowned, Hospital, Police, Two young men drowned to death