കെ എസ് ആര്‍ ടി സി ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു
Nov 6, 2021, 12:48 IST
തിരുവനന്തപുരം: (www.kvartha.com 06.11.2021) എറണാകുളത്ത് കെ എസ് ആര്‍ ടി സി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയാണെന്നും ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയതായും ഗതാഗത മന്ത്രി ആന്റണി രാജു. പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു.
സര്‍കാര്‍ ഡയസ്നോണ്‍ പുറപ്പെടുവിച്ചിട്ടില്ല. ഡയസ്നോണ്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചതാണെന്നും നടപ്പാക്കാന്‍ സര്‍കാര്‍ നിര്‍ദേശം വേണമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി തകര്‍ന്നാല്‍ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ശനിയാഴ്ച പരമാവധി സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസുകള്‍ അയക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നുമാണ് നിര്‍ദേശം. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.
Keywords: Thiruvananthapuram, News, Kerala, Minister, KSRTC, Strike, Strict action against those who obstructed KSRTC employees coming to work: Transport Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.