ടി20 ലോകകപ്: ഇന്‍ഡ്യന്‍ ടീമില്‍ ഭിന്നതയെന്ന് മുന്‍ പാക് താരം അഖ്തർ 'ചിലര്‍ കോലിക്കൊപ്പം, മറ്റു ചിലര്‍ കോഹ്ലിയെ എതിര്‍ത്ത്'

 


ദുബൈ: (www.kvartha.com 03.11.2021) 'ഇന്‍ഡ്യന്‍ ടീമില്‍ ഭിന്നതയുണ്ടെന്നും അതില്‍ ചിലര്‍ കോലിക്കൊപ്പവും മറ്റു ചിലര്‍ കോഹ്ലിയെ എതിര്‍ക്കുന്നുണ്ടെന്നും മുന്‍ പാക് പേസര്‍ ശുഐബ് അഖ്തർ.

ടി20 ലോകകപിലെ സൂപെര്‍ 12 പോരാട്ടങ്ങളില്‍ കളിച്ച രണ്ടു മത്സരങ്ങളും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്‍ഡ്യ സെമി കാണാതെ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുകയാണ്. ഇന്‍ഡ്യന്‍ ടീമില്‍ ഇപ്പോള്‍ രണ്ട് ക്യാംപുകളുണ്ടെന്നും അതില്‍ ഒരു വിഭാഗം ക്യാപ്റ്റന്‍ കോഹ്‌ലിക്കൊപ്പമുള്ളവരും മറ്റുചിലര്‍ കോഹ്‌ലിക്കെതിരെ നില്‍ക്കുന്നവരാണെന്നും യുട്യൂബ് വീഡിയോയില്‍ അഖ്തർ പറഞ്ഞു.
< !- START disable copy paste -->
ടി20 ലോകകപ്: ഇന്‍ഡ്യന്‍ ടീമില്‍ ഭിന്നതയെന്ന് മുന്‍ പാക് താരം അഖ്തർ 'ചിലര്‍ കോലിക്കൊപ്പം, മറ്റു ചിലര്‍ കോഹ്ലിയെ എതിര്‍ത്ത്'

ഒരു നല്ല കളിക്കാരന്‍ എന്ന നിലയില്‍ കോഹ്‌ലിയെ എല്ലാവരും ബഹുമാനിക്കണമെന്നും ആദ്യ രണ്ട് മത്സരങ്ങളില്‍ ചില മോശം തിരുമാനം കാരണം അദ്ദേഹത്തെ ബഹുമാനിക്കാതെ ഇരിക്കരുതെന്നും അഖ്തർ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യന്‍ ടീം രണ്ടായി വിഭജിക്കപ്പെട്ടു കഴിഞ്ഞു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചു എന്ന് എനിക്കറിയില്ല. ചിലപ്പോള്‍ നായകനെന്ന നിലയില്‍ കോഹ്‌ലിയുടെ അവസാന ടി20 ലോകകപായതുകെണ്ടായിരിക്കാം അല്ലെങ്കില്‍ അദ്ദേഹം തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതുകൊണ്ടാവാം. എന്തായാലും മഹാനായ കളിക്കാരനെന്ന നിലയില്‍ കോഹ്‌ലിയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ ഇന്‍ഡ്യന്‍ താരങ്ങളുടെ സമീപനം തെറ്റായിരുന്നു. ടോസ് നഷ്ടപ്പെട്ടപ്പോള്‍ തന്നെ തോറ്റവരുടെ ശരീരഭാഷയായിരുന്നു ഇന്‍ഡ്യന്‍ താരങ്ങളുടെത്. ടോസ് നഷ്ടമായപ്പോള്‍ അവരുടെ തല കുനിഞ്ഞുപോയതുപോലെ തോന്നി. ടോസിന്റെ സമയത് എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കുമറിയില്ല. കാരണം അപ്പോള്‍ ടോസില്‍ മാത്രമാണ് തോറ്റിരുന്നത്, കളിയിലല്ലായിരുന്നു. വ്യക്തമായൊരു ഗെയിം പ്ലാന്‍ ഇന്‍ഡ്യ ടീമിനില്ലായിരുന്നു. അഖ്തർ ചുണ്ടിക്കാട്ടി.


Keywords:  News, India, Cricket, Indian Team, Pakistan, World Cup, New Zealand, Sports, Shoaib Akhtar says there may be divisions within-Indian Cricket team.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia