Follow KVARTHA on Google news Follow Us!
ad

ഇന്‍ഡ്യന്‍ സൂപെര്‍ ലീഗിലേക്കുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Kerala Blasters gear up for season, announces squad for ISL #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 03.11.2021) ഈ മാസം നടക്കാനിരിക്കുന്ന ജന്‍ഡ്യന്‍ സൂപെര്‍ ലീഗിലേക്കുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്.

സചിന്‍ സുരേഷ്, വി ബിജോയ് തുടങ്ങിയവരെ സീനിയര്‍ ടീമിലെത്തിച്ചു. ടീമില്‍ മുന്‍നിര താരങ്ങളെല്ലാം സ്ഥാനം പിടിച്ചു. മോഹന്‍ബഗാനെതിരെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നവംബര്‍ 19നാണ് കൊമ്പന്‍മാരുടെ ആദ്യ മത്സരം.
< !- START disable copy paste -->
Kerala, News, Kerala Blasters, Sports, Football, Kochi, ISL, Strikers, Kerala Blasters gear up for season, announces squad for ISL.



ബ്ലാസ്‌റ്റേഴ്‌സ് ടീം: ഗോള്‍കീപെര്‍മാര്‍: മുഹീത് ഷബീര്‍, പ്രഭ്‌സുഖന്‍ സിങ് ഗില്‍, ആല്‍ബിനോ ഗോമസ്, സചിന്‍ സുരേഷ്.

ഡിഫന്‍ഡര്‍മാര്‍: അബ്ദുല്‍ ഹക്കു, ധനചന്ദ്ര മിതെയ്, സന്ദീപ് സിങ്, നിഷു കുമാര്‍, ഹോര്‍മിപാം റുവാഹ്, ജസ്സര്‍ കാര്‍ണൈറോ, എനെസ് സിപോവിച്ച്, ബിജോയ് വി, മാര്‍കോ ലെസ്‌കോവിച്ച്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവരാണ്.

മിഡ്ഫീല്‍ഡര്‍മാര്‍: സഹല്‍ അബ്ദുല്‍ സമദ്, ഹര്‍മന്‍ജോത് ഖബ്ര, ജീക്‌സണ്‍ സിങ്, വിന്‍സി ബരറ്റോ, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, ലാല്‍തതാങ്ക ഖല്‍റിങ്, പ്രശാന്ത് കെ,അഡ്രിയാന്‍ ലൂന, സൈത്യാസെന്‍ സിങ്, രാഹുല്‍ കെ പി.

സ്‌ട്രൈകർമാർ: ജോര്‍ജ് പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വിസ് ,ചെഞ്ചോ ഗില്‍ത്‌ഷെന്‍.

ഈ അടുത്ത് നടന്ന സൗഹൃദ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചു. ആല്‍വാരോ വാസ്‌ക്വിസ്, മലയാളി താരം പ്രശാന്ത് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍. ഒഡിഷയ്ക്കായി ഹാവി ഹെര്‍ണാണ്ടസായാണ് ഗോള്‍ കണ്ടെത്തിയത്.


Also Read: ടി20 ലോകകപ്: ഇന്‍ഡ്യന്‍ ടീമില്‍ ഭിന്നതയെന്ന് മുന്‍ പാക് താരം അഖ്തർ 'ചിലര്‍ കോലിക്കൊപ്പം, മറ്റു ചിലര്‍ കോഹ്ലിയെ എതിര്‍ത്ത്'


Keywords: Kerala, News, Kerala Blasters, Sports, Football, Kochi, ISL, Strikers, Kerala Blasters gear up for season, announces squad for ISL.

Post a Comment