കുവൈത് സിറ്റി: (www.kvartha.com 02.11.2021) കുവൈതില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി 14 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. കുവൈതിലെ ഫിന്റാസിലാണ് സംഭവം. കുട്ടിയുടെ പിതാവ് കുവൈത് പൗരനും മാതാവ് വിദേശിയുമാണ്. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം ആഭ്യന്തര മന്ത്രാലത്തിലെ ഓപെറേഷന്‍സ് റൂമില്‍ ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡികല്‍ സംഘവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും 14-ാം നിലയില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടി തത്സമയം തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സ്‌കൂളില്‍ സഹപാഠികള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് കുട്ടിയുടെ മാനസിക നില താളംതെറ്റുന്നതിലേക്ക് വരെ എത്തിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Kuwait, News, Gulf, World, Death, Student, Police, Case, Schoolgirl died after falling from building