കോവിഡ് വാക്സിന്‍ സെര്‍ടിഫികറ്റ് കൈവശമുള്ള ഇന്‍ഡ്യക്കാര്‍ക്ക് ബഹ്റൈനില്‍ ക്വാറന്റീന്‍ ആവശ്യമില്ല
Nov 7, 2021, 17:42 IST
മനാമ: (www.kvartha.com 07.11.2021) കോവിഡ് വാക്സിന്‍ സെര്‍ടിഫികറ്റ് കൈവശമുള്ള ഇന്‍ഡ്യക്കാര്‍ക്ക് ബഹ്റൈനില്‍ ക്വാറന്റീന്‍ ആവശ്യമില്ല. ബഹ്റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിനേഷന്‍ സെര്‍ടിഫികറ്റുമായി ഇന്‍ഡ്യയില്‍ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി.
ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിന്‍ സെര്‍ടിഫികറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ബഹ്റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്‍ഡ്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിന്‍ സെര്‍ടിഫികറ്റില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ വാക്സിന്‍ സെര്‍ടിഫികറ്റുമായി ബഹ്റൈനിലേക്ക് പോകുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും ആവശ്യമില്ല.
Keywords: Manama, News, Gulf, World, Vaccine, COVID-19, Travel, Certificate, No quarantine for fully vaccinated Indians traveling to Bahrain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.