ചെങ്ങന്നൂരില്‍ അമ്മയെയും 5 മാസം പ്രായമുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തി
Nov 9, 2021, 15:16 IST
ആലപ്പുഴ: (www.kvartha.com 09.11.2021) ചെങ്ങന്നൂരില്‍ അമ്മയെയും 5 മാസം പ്രായമുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും മകള്‍ കല്‍ക്കി(അഞ്ചു മാസം)യുമാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്.
കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ അതിഥി ജീവനൊടുക്കിയതാണെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ഉടനെ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭര്‍ത്താവ് ഹരിപാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
ഇതിന്റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Keywords: Alappuzha, News, Kerala, Death, Found Dead, Hospital, Police, Case, Mother and 5-month-old baby found dead in Chengannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.