Follow KVARTHA on Google news Follow Us!
ad

ആലത്തൂരില്‍ നിന്ന് കാണാതായ ഇരട്ടസഹോദരിമാരെയും 2 സഹപാഠികളെയും കണ്ടെത്തി

ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളായ ഇരട്ടസഹോദരിമാരെയും Palakkad, News, Kerala, Missing, Students, Found, Police, Complaint, Girl
പാലക്കാട്: (www.kvartha.com 08.11.2021) ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളായ ഇരട്ടസഹോദരിമാരെയും രണ്ട് സഹപാഠികളെയും കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. 

തുടര്‍ന്ന് വിദ്യാര്‍ഥികളെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാവ് ആലത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 

Palakkad, News, Kerala, Missing, Students, Found, Police, Complaint, Girl, Missing twin sisters and 2 classmates found from Alathur

Keywords: Palakkad, News, Kerala, Missing, Students, Found, Police, Complaint, Girl, Missing twin sisters and 2 classmates found from Alathur

Post a Comment