'ജലം വീട്ടിലേക്ക് ഇരച്ചുകയറുമ്പോള്‍ മാത്രമാണ് ആളുകള്‍ ഡാം തുറന്ന കാര്യം അറിയുന്നത്'; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷടെറുകള്‍ രാത്രി തുറക്കുന്നതിനെതിരെ കേന്ദ്ര ജല കമീഷനെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
Nov 30, 2021, 16:53 IST
ഇടുക്കി: (www.kvartha.com 30.11.2021) കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷടെറുകള്‍ രാത്രി തുറക്കുന്നതിനെതിരെ കേന്ദ്ര ജല കമീഷനെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയില്‍ ജലനിരപ്പുയരുമ്പോള്‍ രാത്രിയാണ് ഷടെറുകള്‍ തുറന്നത്. ഇത് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് തടസമാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലം വീട്ടിലേക്ക് ഇരച്ചുകയറുമ്പോള്‍ മാത്രമാണ് ആളുകള്‍ ഡാം തുറന്ന കാര്യം അറിയുന്നതെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടുമായി മുമ്പ് ഡാം തുറക്കുന്ന കാര്യം സംസാരിച്ചിരുന്നു. ജലനിരപ്പ് ഉയരുന്നത് ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 142 അടി എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തമിഴ്നാട് തയ്യാറാവണം. പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ തമിഴ്നാടിന്റെ സഹകരണം ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Idukki, News, Kerala, Minister, Rain, Dam, Water, Mullaperiyar Dam, Minister Roshi Augustine to approach Central Water Commission against opening of shutters of Mullaperiyar Dam at night
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.