Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; സീറ്റുകള്‍ കത്തി നശിച്ചു

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് Kozhikode, News, Kerala, Bus, KSRTC, Fire, Passengers
കോഴിക്കോട്: (www.kvartha.com 03.11.2021) കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരുവമ്പാടിയില്‍ നിന്ന് കാലികറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനാണ് തീപിടിച്ചത്. 

വണ്ടിയുടെ ഗിയര്‍ ബോക്സിനടുത്ത് നിന്ന് പുക ഉയരുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്‍ജിന്‍ തകരാറാണ് തീപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബസിന്റെ മുന്‍ഭാഗത്തെ പകുതി സീറ്റുകള്‍ കത്തി നശിച്ചു.

Kozhikode, News, Kerala, Bus, KSRTC, Fire, Passengers, KSRTC bus caught fire

Keywords: Kozhikode, News, Kerala, Bus, KSRTC, Fire, Passengers, KSRTC bus caught fire

Post a Comment