തിരുവനന്തപുരം: (www.kvartha.com 02.11.2021) ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷന്‍ മണ്ണെണ്ണയുടെ വിലയും വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച എട്ട് രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് റിപോര്‍ട്. അതേസമയം മണ്ണെണ്ണ വില വര്‍ധന എല്ലാ കാര്‍ഡുടമകളെയും നിലവില്‍ ബാധിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കൂടുതലായി മണ്ണെണ്ണ ലഭിക്കുന്നത്. മറ്റു കാര്‍ഡുകാര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ അര ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Price, Kerosene, Business, Kerosene price increase today