Follow KVARTHA on Google news Follow Us!
ad

ലോകകപില്‍ ഇന്‍ഡ്യയ്ക്ക് തിളക്കമാര്‍ന്ന ജയം; സ്‌കോട്‌ലാന്‍ഡിനെ എട്ട് വികെറ്റിന് തകര്‍ത്തെറിഞ്ഞ് ടീം ഇന്‍ഡ്യ

ടി 20 ലോകകപില്‍ സ്‌കോട്‌ലാന്‍ഡിനെ എട്ട് വികെറ്റിന് തകര്‍ത്തെറിഞ്ഞ് ടീം Dubai, News, Gulf, World, Sports, Winner, India, Scotland, T20 World Cup 2021
ദുബൈ:  (www.kvartha.com 06.11.2021) ടി 20 ലോകകപില്‍ സ്‌കോട്‌ലാന്‍ഡിനെ എട്ട് വികെറ്റിന് തകര്‍ത്തെറിഞ്ഞ് ടീം ഇന്‍ഡ്യ. രണ്ടാമത് ബാറ്റേന്തിയ ഇന്‍ഡ്യ വെറും 6.3 ഓവറില്‍ എതിരാളികളെ മലര്‍ത്തിയടിച്ചു. എതിരാളികളെ ഒരു നിലയ്ക്കും മുന്നോട്ട് പോകാന്‍ അനുവദിക്കാതെ ഇന്‍ഡ്യ വിജയം നേടി. ഓപെണര്‍മാരായ കെ എല്‍ രാഹുലും രോഹിത്ശര്‍മയും തകര്‍ത്തടിച്ച കളിയില്‍ ഇന്‍ഡ്യ മികച്ച തുടക്കം നേടി. 

19 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ രാഹുല്‍ ആണ് വിജയം എളുപ്പമാക്കിയത്. മൂന്ന് സിക്സും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്. രോഹിത്ശര്‍മ 16 പന്തില്‍ 30 റണ്‍സിന് പുറത്തായി. ഒരു സിക്സും അഞ്ച് ബൗന്‍ഡറിയും രോഹിതിന്റെ വകയായുണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. നേരിട്ട രണ്ടാമത്തെ പന്ത് സിക്സര്‍ പറത്തിയാണ് സൂര്യകുമാര്‍ യാദവ് ഇന്‍ഡ്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. 81 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കോലിയും സംഘവും വിജയം ആഘോഷിച്ചത്. 

Dubai, News, Gulf, World, Sports, Winner, India, Scotland, T20 World Cup 2021, India vs Scotland Highlights, T20 World Cup 2021

ടോസ് കിട്ടിയ ഇന്‍ഡ്യ സ്‌കോട്‌ലാന്‍ഡിനെ ബാറ്റിങിനയച്ചു. ബാറ്റിങിനിറങ്ങിയ സ്‌കോട്‌ലാന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. സ്‌കോര്‍ 13 റണ്‍സില്‍ എത്തി നില്‍ക്കെ അവരുടെ ആദ്യ വികെറ്റ് വീണു. കൈല്‍ കോറ്റ്സറെ ജസ്പ്രീത് ബൂംറ ബൗള്‍ഡാക്കി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ മാത്യു ക്രോസ് രണ്ട് റണ്‍സിന് പുറത്തായി. പിന്നീട് എത്തിയ റിച്ചി ബെറിങ്ടണെ റണ്ണെടുക്കും മുമ്പ് രവീന്ദ്ര ജഡേജ കുറ്റി തെറിപ്പിച്ചു. ജോര്‍ജ് മുന്‍സി(24) ആണ് ടോപ്സ്‌കോറര്‍. 

മൈകല്‍ ലീസ്‌ക്(21), മാര്‍ക് വാട്(14) എന്നിവരുടെ ചെറുത്ത്നില്‍പ്പ് ടീമിനെ മൂന്നക്കം കടത്തുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് എത്തിയവര്‍ക്ക് ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. ക്രിസ് ഗ്രീസ്(1) അശ്വിന്റെ പന്തില്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കി പുറത്തായി. മൂന്നുപേര്‍ റണ്ണൊന്നും എടുക്കാതെ കീഴടങ്ങി. ബ്രാഡ് വീല്‍(2) പുറത്താവാതെ നിന്നു. ഇന്‍ഡ്യയ്ക്ക് വേണ്ടി മുഹമദ് ശമി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വികെറ്റ് നേടി. ജസ്പ്രീത് ബൂംറ രണ്ടും രവിചന്ദ്ര അശ്വിന്‍ ഒരു വികെറ്റും നേടി. ഇതോടെ ഇന്‍ഡ്യ ഗ്രൂപ് രണ്ടില്‍ മൂന്നാമത്തെത്തി. നെറ്റ് റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തുളള ന്യൂസിലാന്‍ഡിനെ മറികടന്നു.

Keywords: Dubai, News, Gulf, World, Sports, Winner, India, Scotland, T20 World Cup 2021, India vs Scotland Highlights, T20 World Cup 2021 

Post a Comment