തിരുവനന്തപുരം: (www.kvartha.com 05.11.2021) സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനാണ് സാധ്യത.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറന്‍ജ് അലേര്‍ടുകള്‍ പിന്‍വലിച്ചു. മീന്‍പിടിത്തക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. ശനിയാഴ്ച വരെ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്.
അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ കിട്ടുന്നത്. ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
Keywords: Thiruvananthapuram, News, Kerala, Rain, Alerts, Fishermen, Heavy rains will continue in Kerala; Yellow alert declared in 10 districts