Follow KVARTHA on Google news Follow Us!
ad

കനത്ത മഴ; അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ റോഡ് ഒഴുകിപ്പോയി

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ Palakkad, News, Kerala, Road, Rain, Attappadi, Road collapse
പാലക്കാട്:  (www.kvartha.com 02.11.2021) കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അട്ടപ്പാടിയിലെ ചാളയൂരിലെ താവളം മുള്ളി റോഡ് ഒഴുകിപ്പോയി. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗിമിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ റോഡ് ഒഴുകിപ്പോയത്. 

ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂര്‍ തുടങ്ങിയ ആദിവാസി ഊരുകള്‍ ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്‌കൂള്‍ കുട്ടികള്‍, പാല്‍ വണ്ടി, ഓഫിസ് ജീവനക്കാര്‍ ഉള്‍പെടെ മറുഭാഗത്തേക്ക് കടക്കാനാകാതെ നില്‍ക്കുകയാണ്. താവളം മുതല്‍ മുള്ളി വരെയുള്ള റോഡ് നിര്‍മാണ് പുരോഗമിക്കുകയാണ്. 

Palakkad, News, Kerala, Road, Rain, Attappadi, Road collapse, Heavy rain; Road collapse in Attappadi

ഇതിനായി ഉപയോഗിച്ച ഓവ് പൈപിന് ഗുണനിലവാരമില്ലാത്തതാണ് ഇത്തരത്തില്‍ റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് നിര്‍മാണ സമയത്ത് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. തിങ്കളാഴ്ച കനത്ത മഴയാണ് അട്ടപ്പാടി മേഖലയില്‍ ഉണ്ടായിരുന്നത്.

Keywords: Palakkad, News, Kerala, Road, Rain, Attappadi, Road collapse, Heavy rain; Road collapse in Attappadi

Post a Comment