Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന; പവന് 36,080 രൂപയായി

സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് Kochi, News, Kerala, Gold, Business, Price
കൊച്ചി: (www.kvartha.com 06.11.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4510 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. 

ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പവന്‍ വില 36,000ന് മുകളില്‍ എത്തുന്നത്. ദീപാവലിയെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. 'ധന്‍തേരസ്' ദിനത്തില്‍  രാജ്യ വ്യാപകമായി 7,500 കോടിയുടെ സ്വര്‍ണവില്‍പനയാണ് നടന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2,000 കോടി രൂപയുടെ വില്‍പനയാണ് 'ധന്‍തേരസ്' ദിനത്തില്‍ നടന്നത്.    

Kochi, News, Kerala, Gold, Business, Price, Gold prices hiked in Kerala; 36,080 per sovereign

Keywords: Kochi, News, Kerala, Gold, Business, Price, Gold prices hiked in Kerala; 36,080 per sovereign

Post a Comment