ചെന്നൈ: (www.kvartha.com 05.11.2021) സ്‌കൂടെറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. കലൈയരശനും മകന്‍ പ്രദീഷു(7)മാണ് മരിച്ചത്. പുതുച്ചേരിയിലെ കാട്ടുകുപ്പത്താണ് വ്യാഴാഴ്ച വൈകീട്ടോടെ ദാരുണ സംഭവം. ഭാര്യ വീട്ടിലായിരുന്ന മകനെയും കൂട്ടി പടക്കവും വാങ്ങി സ്വന്തം വീട്ടില്‍ ദീപാവലി ആഘോഷിക്കാന്‍ വരുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വരുന്ന വഴി രണ്ട് വലിയ സഞ്ചി നിറയെ പടക്കം വാങ്ങിയിരുന്നു. മകനെ സ്‌കൂടെറിന്റെ മുന്നില്‍ നിര്‍ത്തിയാണ് വാഹനം ഓടിച്ചത്. പടക്കം നിറച്ചുവച്ച സഞ്ചി സൈഡില്‍ തൂക്കിയിട്ടു. അപ്രതീക്ഷിതമായി പടക്കം പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. പ്രദീഷും കലൈയരശനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പടക്കത്തിന് ചൂടുപുടിച്ചതിനാലാകാം പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Keywords: Chennai, News, National, Accident, Death, Injured, Vehicles, Police, Firecrackers carried on a scooter exploded; Father and son died