വാക്സിനെടുക്കാത്ത അധ്യാപകരെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ല, നടപടിയെടുക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
Nov 30, 2021, 16:19 IST
തിരുവനന്തപുരം: (www.kvartha.com 30.11.2021) സംസ്ഥാനത്ത് കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്സിന്‍ സ്വീകരിക്കാത്തവര്‍ മൂലം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ആരോഗ്യസമിതിയുടെ റിപോര്‍ട് വാങ്ങണം. വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനായി ഒരു അവസരം കൂടി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
വാക്സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സിന്‍ എടുക്കണമെന്നും വാക്സിന്‍ എടുക്കാത്തവര്‍ ക്യാംപസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാര്‍ഗരേഖയെന്നും മന്ത്രി പറഞ്ഞു. മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനെടുക്കാത്ത അധ്യാപകരെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാനാവില്ല. വിദ്യാഭ്യാസരംഗത്ത് നേരത്തെ ജാഗ്രത പുലര്‍ത്തിയതാണെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് പ്രശ്നം ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപരിപഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് സീറ്റ് ഉറപ്പാക്കും. സംസ്ഥാനത്തെ 21 താലൂക്കുകളില്‍ സീറ്റ് കുറവുള്ളതായി കണ്ടെത്തിയതായും ഇത് പരിഹരിക്കാന്‍ 75 പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Vaccine, COVID-19, Minister, Education, Teachers, Education Minister says action will be taken against teachers who do not take the vaccine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.