Follow KVARTHA on Google news Follow Us!
ad

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

നടന്‍ ജോജു ജോര്‍ജിന്റെ കാറിന്റെ ചില്ല് തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് Kochi, News, Kerala, Case, Congress, Worker, Strike, Custody, Police, Case, Actor
കൊച്ചി: (www.kvartha.com 02.11.2021) നടന്‍ ജോജു ജോര്‍ജിന്റെ കാറിന്റെ ചില്ല് തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. എറണാകുളം വൈറ്റില സ്വദേശി പി ജി ജോസഫിനെയാണ് കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോസഫിനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപോര്‍ടുകള്‍. കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ചുതകര്‍ത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

Kochi, News, Kerala, Case, Congress, Worker, Strike, Custody, Police, Case, Actor, Congress worker arrested for case of crashing Jojo George's car

ഇന്ധന വില വര്‍ധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. കഴിഞ്ഞദിവസം ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു.

Keywords: Kochi, News, Kerala, Case, Congress, Worker, Strike, Custody, Police, Case, Actor, Congress worker in custody for case of crashing Jojo George's car

Post a Comment