എക്‌സ്‌പോ ദുബൈ 2020; സ്വിസ് പവലിയനില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയ ദിനാഘോഷം

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 01.11.2021) യുഎഇയിലെത്തിയ സ്വിസ് പ്രസിഡന്റ് യുഎഇയുടെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും മറ്റ് ചില രാജ്യങ്ങളുടെയും പവലിയനുകള്‍ സന്ദര്‍ശിച്ചു. യുഎഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തഉഖുല്‍ മുര്‍റി ഉള്‍പെടെയുള്ള യുഎഇ നേതാക്കളുമായി അദ്ദേഹം ചര്‍ച നടത്തി. എക്‌സ്‌പോ 2020ലെ സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഗുയ് പര്‍മേലിന്റെയും യുഎഇ സഹിഷ്ണുതാകാര്യ മന്ത്രിയും എക്‌സ്‌പോ കമിഷണര്‍ ജനറലുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആലു നഹ്യാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷങ്ങള്‍. 

നിരവധി സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. യുഎഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൌഖ് അല്‍ മുര്‍റി ഉള്‍പെടെയുള്ള യുഎഇ നേതാക്കളുമായി അദ്ദേഹം ചര്‍ച നടത്തി. പവലിയന്‍ പങ്കാളികളുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയായത്. 

എക്‌സ്‌പോ ദുബൈ 2020; സ്വിസ് പവലിയനില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയ ദിനാഘോഷം

യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ബ്യൂറോ ഡയറക്ടര്‍ ജനറലുമായ റീം ഇബ്രാഹീം അല്‍ ഹാശിമി, എക്‌സ്‌പോ കമീഷണല്‍ ജനറലിന്റെ ഓഫസിലെ എക്‌സിക്യൂടീവ് ഡയറക്ടറായ നജീബ് മുഹമ്മദ് അല്‍ അലി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ മര്‍വാന്‍ ഉബൈദ് അല്‍ മുഹൈരി, സാറ മുഹമ്മദ് ഫലക്‌നാസ്, മീറ സുല്‍ത്താന്‍ അല്‍ സുവൈദി, എക്‌സ്‌പോ കമീഷണര്‍ ജനറലിന്റെ ഓഫീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല ബിന്‍ ശഹീന്‍ അല്‍-സുവൈദി തുടങ്ങിയവര്‍ സ്വിസ് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു.

സ്വിസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറകാണ് പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്. യുഎഇയും സ്വിറ്റസര്‍ലന്‍ഡും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. കോവിഡ് മഹാമാരിയുടെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ 18 മാസങ്ങള്‍ക്ക് ശേഷം സ്തുത്യര്‍ഹമായ രീതിയില്‍ എക്‌സ്‌പോ സംഘടിപ്പിക്കാനായത് യുഎഇയുടെ അനുപമമായ നേട്ടമാണെന്ന് അഭിപ്രായപ്പെട്ട സ്വിസ് പ്രസിഡന്റ്, അതിന് യുഎഇയെ മുക്തകണ്ഠം പ്രശംസിക്കുന്നുവെന്നും അറിയിച്ചു.

Keywords:  Dubai, News, Gulf, World, Celebration, Switzerland, National Day, Expo 2020 Dubai, Reported by Qasim Udumbunthala, Celebrate the Switzerland National Day at Expo 2020 Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia